പ്രായം എല്ലാവര്‍ക്കും ഒരു പ്രശ്നമാണ്. മധ്യവയസ്സെത്തുമ്പോഴേക്കും കുടവയറും ചാടിച്ച് ദുര്‍മ്മേദസ്സും പേറി നടക്കുന്നവരാണ് നമുക്കിടയിലുള്ള പലരും. എന്നാല്‍, അല്‍പ്പം പരിശ്രമിച്ചാല്‍ പ്രായത്തിന്റേതായ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാവുന്നതേ ഉള്ളൂ.
മധ്യവയസ്സിലെ വയറ് മറവി രോഗവുമായും പക്ഷാഘാതവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യവും നാം തിരിച്ചറിയേണ്ടതുണ്ട്. മധ്യവസ്സിലേക്ക് പ്രവേശിക്കാന്‍ നാം ശാരീരികമായി തയ്യാറെടുക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അടുത്ത സമയത്ത് ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷ’നില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വ്യായാമവും മധ്യവയസ്സിലെ ശാരീരിക ക്ഷമതയെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതായത്, ഒരാഴ്ച കുറഞ്ഞത് 150 മിനിറ്റ് എങ്കിലും വ്യായാമത്തിനായി ചെലവഴിക്കുന്ന ഒരാള്‍ക്ക് മധ്യവയസ്സില്‍ ദുര്‍മ്മേദസ്സിന്റെ ആക്രമണത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട എന്നാണ് പഠനം നടത്തിയവര്‍ കണ്ടെത്തിയിരിക്കുന്നത്.
സ്ഥിരവും ആയാസമുള്ളതുമായ കായികാധ്വാനം വേണമെന്നാണ് പഠനത്തില്‍ പറയുന്നത്. ജോഗിംഗ്, ആയാസമുള്ള നടത്തം, ഫുട്ബോള്‍, ടെന്നിസ് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുത്താവുന്ന വ്യായാമങ്ങളാണ്.
18-30 വയസ്സ് പ്രായമുള്ള 3,554 ആളുകള്‍ക്കിടയില്‍ ഇരുപത് വര്‍ഷമാണ് പഠനം നടത്തിയത്. മധ്യവയസ്സ് എത്തിയപ്പോഴേക്കും വ്യായാമം നടത്തിയ പുരുഷന്‍മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ 5.7 പൌണ്ടും സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാത്ത ജീവിത ശൈലി പിന്തുടര്‍ന്ന സ്ത്രീകളെക്കാള്‍ 13.4 പൌണ്ടും ഭാരം കുറവാണെന്ന് പഠനം നടത്തിയവര്‍ കണ്ടെത്തി. വ്യായാമം ചെയ്ത എല്ലാവര്‍ക്കും സാധാരണ ജീവിതം നയിച്ചവരെക്കാള്‍ 1.5 ഇഞ്ച് അരവണ്ണം കുറവാണെന്ന കാര്യവും പഠനത്തില്‍ പറയുന്നു. അതായത്, മധ്യവയസ്സിലെ യഥാര്‍ത്ഥ വില്ലനായ കുടവയറിനെ വ്യായാമം ഉപയോഗിച്ച് ഒതുക്കാമെന്ന്.

0 comments:
Post a Comment