About Hijri calender

Saturday, 12 February 2011

ഹിജ്റ വര്‍ഷത്തിലെ ആദ്യമാസമാണ് മുഹറം. ഇതിനാല്‍ തന്നെ മുസ്ലിം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭക്തിപരമായും ആരാധനാപരമായും ഏറെ വിശുദ്ധികല്‍പ്പിക്കപ്പെട്ട മാസം കൂടിയാ‍ണ് മുഹറം. റമസാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മാസം മുഹറമാണ്.
ഹിജ്റ കലണ്ടറിന്‍റെ തുടക്ക ചരിത്ര

മുഹമ്മദ് നബി ജനിച്ച വര്‍ഷത്തില്‍ അബ്‌റഹത്തിന്‍റെ ആനപ്പട വിശുദ്ധ കഹ്ബയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ ‘അലംതറകൈഫ’ എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌. അബാബീല്‍ എന്ന ഒരു തരം പക്ഷികളെ അയച്ചുകൊണ്ട്‌ ആനപ്പടയെ ദൈവം നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു ഇത്‌. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്‍റെ രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി എന്നാണ് ചരിത്രം. പ്രധാന സംഭവത്തെ ആസ്പദമാക്കിക്കൊണ്ട്‌ വര്‍ഷത്തെ എണ്ണുന്ന ഈ സമ്പ്രദായം അറബികളില്‍ മാത്രല്ല, ലോകത്തെല്ലായിടത്തും അക്കാലത്തുണ്ടായിരുന്നു‌.

ഹിജ്റ കലണ്ടറിലെ നാല്‌ പവിത്ര മാസങ്ങള്‍
"നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്‍റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്‌"(വിശുദ്ധ ഖുര്‍ആന്‍). ദുല്‍ഖഹ്ദ്, ദുല്‍ഹിജ്ജ, മുഹറം, റജബ്‌ എന്നിവയാണ്‌ മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍. മുഹമ്മദ് നബിയുടെ പ്രബോധനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മേല്‍പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട്‌ ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നുമാണ് പറയപ്പെടുന്നത്.

കുട്ടികള്‍ കൊഴുപ്പ് കലര്‍ന്ന ആഹാരരീതിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നുവെന്ന് പരാതിയുണ്ടോ? എങ്കില്‍ ഗര്‍ഭിണിയാകുമ്പോഴേ മുന്‍‌കരുതല്‍ സ്വീകരിക്കുക... കൊഴുപ്പുകലര്‍ന്ന ആഹാരം കഴിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളും അമിത ഭഷണ പ്രിയരാ‍യിര്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍

പ്രായം എല്ലാവര്‍ക്കും ഒരു പ്രശ്നമാണ്. മധ്യവയസ്സെത്തുമ്പോഴേക്കും കുടവയറും ചാടിച്ച് ദുര്‍മ്മേദസ്സും പേറി നടക്കുന്നവരാണ് നമുക്കിടയിലുള്ള പലരും. എന്നാല്‍, അല്‍പ്പം പരിശ്രമിച്ചാല്‍ പ്രായത്തിന്റേതായ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാവുന്നതേ ഉള്ളൂ.

മധ്യവയസ്സിലെ വയറ് മറവി രോഗവുമായും പക്ഷാഘാതവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യവും നാം തിരിച്ചറിയേണ്ടതുണ്ട്. മധ്യവസ്സിലേക്ക് പ്രവേശിക്കാന്‍ നാം ശാരീരികമായി തയ്യാറെടുക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അടുത്ത സമയത്ത് ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷ’നില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വ്യായാമവും മധ്യവയസ്സിലെ ശാരീരിക ക്ഷമതയെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതായത്, ഒരാഴ്ച കുറഞ്ഞത് 150 മിനിറ്റ് എങ്കിലും വ്യായാമത്തിനായി ചെലവഴിക്കുന്ന ഒരാള്‍ക്ക് മധ്യവയസ്സില്‍ ദുര്‍മ്മേദസ്സിന്റെ ആക്രമണത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട എന്നാണ് പഠനം നടത്തിയവര്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ഥിരവും ആയാസമുള്ളതുമായ കായികാധ്വാനം വേണമെന്നാണ് പഠനത്തില്‍ പറയുന്നത്. ജോഗിംഗ്, ആയാസമുള്ള നടത്തം, ഫുട്ബോള്‍, ടെന്നിസ് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുത്താവുന്ന വ്യായാമങ്ങളാണ്.

18-30 വയസ്സ് പ്രായമുള്ള 3,554 ആളുകള്‍ക്കിടയില്‍ ഇരുപത് വര്‍ഷമാണ് പഠനം നടത്തിയത്. മധ്യവയസ്സ് എത്തിയപ്പോഴേക്കും വ്യായാമം നടത്തിയ പുരുഷന്‍‌മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ 5.7 പൌണ്ടും സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാത്ത ജീവിത ശൈലി പിന്തുടര്‍ന്ന സ്ത്രീകളെക്കാള്‍ 13.4 പൌണ്ടും ഭാരം കുറവാണെന്ന് പഠനം നടത്തിയവര്‍ കണ്ടെത്തി. വ്യായാമം ചെയ്ത എല്ലാവര്‍ക്കും സാധാരണ ജീവിതം നയിച്ചവരെക്കാള്‍ 1.5 ഇഞ്ച് അരവണ്ണം കുറവാണെന്ന കാര്യവും പഠനത്തില്‍ പറയുന്നു. അതായത്, മധ്യവയസ്സിലെ യഥാര്‍ത്ഥ വില്ലനായ കുടവയറിനെ വ്യായാമം ഉപയോഗിച്ച് ഒതുക്കാമെന്ന്.

NATTARIV

മഞ്ഞപ്പിത്തം
കീഴാര്‍ നെല്ലി അരച്ച്‌ പാലിലോ ഇളനീരിലോ ചേര്‍ത്ത്‌ രാവിലെ കഴിക്കുക.
പൂവാന്‍ കുരുന്തിലയും ജീരകവും ചേര്‍ത്ത്‌ അരച്ച പാലില്‍ കഴിക്കുക.
വയല്‍ തുമ്പ സമൂലം അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.
തേനില്‍ മുള്ളങ്കിനീര്‌ ചേര്‍ത്ത്‌ കഴിക്കുക.

NURUNGUKAL

  1. വായ്പ്പുണ്ണ്‌
മോരില്‍ കറിവേപ്പില അരച്ച്‌ കലക്കി കവിള്‍ കൊള്ളുക.
ത്രിഫല ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത്പുരട്ടുക.
അദയാരിഷ്ടം കവിള്‍ കൊള്ളുക.
നെല്ലി ത്തോല്‍ തൈരില്‍ ഇട്ട്‌ കഴിക്കുക.

blood

Tuesday, 8 February 2011

അത്യാവശ്യമായി ബി നെഗറ്റീവ് രക്തം അവസ്യമുന്ദ്
ബന്ധപെടുക shihabplus@gmail.com

vattapparamba

Thursday, 3 February 2011

2010 എന്‍റെ വായനയെ സംബന്ധിച്ചിടത്തോളം ഒരു മോശം വര്‍ഷമായിരുന്നു, മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുംബോള്‍ .

എങ്കിലും വായിച്ച പുസ്തകങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് തോന്നി. എന്നായിരുന്നു വായന ഒരു ആവേശമായി എന്നില്‍ ആവേശിച്ചത് എന്നെനിക്കു ഓര്‍മ്മയില്ല. ഏകാന്തമായ, മറ്റൊന്നും ചെയ്യുവാനില്ലാത്ത, ഉറക്കമില്ലാത്ത ബാല്യ കൌമാരങ്ങള്‍ എനിക്കുണ്ടായിരുന്നു. അന്നെവിടെയോ ആവണം ഒരിക്കലും വിട്ടു പിരിയാത്ത കൂട്ടുകാരായി എനിക്ക് പുസ്തകങ്ങളെ കിട്ടിയത്. അങ്ങിനെയാവണം ഒരു കുഞ്ഞു വെളിച്ചത്തിന്റെ ചുവട്ടില്‍ ഇരുന്നു ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്ഥലങ്ങളിലൂടെയും ജീവിതങ്ങളിലൂടെയും മനസ്സിന്റെ ആഴങ്ങളിലൂടെയും സഞ്ചരിച്ചു തുടങ്ങിയത്. രാവേറെ ചെന്നതറിയാതെ പുലരും വരെ വായിച്ചിരുന്നു നനുത്ത തണുപ്പിലൂടെ ഏതോ ലോകത്തേയ്ക്ക് ഇറങ്ങി നടന്നിരുന്ന കാലങ്ങള്‍ .

ഐടി മേഖലയിലെ 'നോണ്‍ ടെക്നിക്കല്‍ ' വായന എന്നത് എങ്ങനെ മറ്റുള്ളവരെ ചവിട്ടി താഴ്ത്തി വിജയിയാകാം എന്നും, എങ്ങിനെ മികച്ചൊരു അഭിനെതാവാകാം എന്നും, പിന്നെ നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന് മറ്റാരോ പറഞ്ഞു തരുന്ന പുസ്തകങ്ങളും ആണ്. ഒരിക്കല്‍ പോലും ഇവ വായിക്കണമെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. അത് വായിക്കുന്നവരോട് എനിക്കുള്ള അതെ പുച്ഛം തന്നെയാണ് അവര്‍ക്ക് എന്നോടും ഉള്ളത് എന്നറിയുകയും ചെയ്യാം.